സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരും;ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമാണ് മഴ
ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് പ്രവചിക്കുന്നത്
 
                                    തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരും. ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമാണ് മഴ തുടരാന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന് തമിഴ്നാടിനും ലക്ഷദ്വീപിനും മുകളിലായാണ് ചക്രവാതച്ചുഴികള് സ്ഥിതി ചെയ്യുന്നത്.ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. രണ്ട് ജില്ലകളില് യെല്ലോ അലര്ട്ടാണ്. ആലപ്പുഴ, തൃശൂര് ജില്ലകളിലാണ് അലര്ട്ടുള്ളത്. മറ്റ് ജില്ലകളില് സാധാരണ മഴയ്ക്ക് സാധ്യത. മലയോര മേഖലയില് കൂടുതല് മഴയ്ക്കും സാധ്യതയുണ്ട്.ശനിയാഴ്ച ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട് ജില്ലയിലും യെല്ലോ അലര്ട്ടാണ്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            