പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനോത്സവം ജൂൺ 12 ന്
ജൂൺ 12 ബുധനാഴ്‌ച രാവിലെ 10 ന് ഇടുക്കി ജില്ലാ കളക്ടർ ഷീബജോർജ് നിർവഹിക്കും.
 
                                    ഇടുക്കി : പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം ( ജൂൺ )12 ബുധനാഴ്‌ച രാവിലെ 10 ന് ഇടുക്കി ജില്ലാ കളക്ടർ ഷീബജോർജ് നിർവഹിക്കും.സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, ഉന്നതി ക്ലബ് ഉദ്ഘാടനം, സ്‌കൂൾ ഉദ്യാനത്തിന് പേരിടൽ, പഠനോപകരണ വിതരണം എന്നിവ പ്രവേശനോത്സവതോടനുബന്ധിച്ച് നടക്കും. ഇടുക്കി സബ് കളക്‌ടർ ഡോ. അരുൺ എസ്.നായർ , കോവിൽമല രാജാവ് രാമൻ രാജമന്നാൻ, ത്രിതല ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            