മത്സ്യ കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
 
                                മത്സ്യ കര്‍ഷകരില്‍ നിന്നും വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യകര്‍ഷകര്‍, ഓരുജല മത്സ്യകര്‍ഷകര്‍, ചെമ്മീന്‍ കര്‍ഷകര്‍, നൂതന മത്സ്യകൃഷി നടപ്പാക്കുന്ന കര്‍ഷകര്‍, അലങ്കാര മത്സ്യ റിയറിങ് യൂണിറ്റ് കര്‍ഷകര്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്‍പ്പാദന യൂണിറ്റ് കര്‍ഷകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. മത്സ്യകൃഷി സംബന്ധിച്ച വീഡിയോകളും ഫോട്ടോകളം സഹിതമുള്ള അപേക്ഷ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ജൂണ്‍ 15നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            