പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള 13ന്
കോട്ടയം: കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പും ചേർന്ന് ജില്ലയിൽ ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 13ന് ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നടത്തും. നൈപുണ്യ വികസനം രാജ്യപുരോഗതിക്ക് എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ ഐ.ടി.ഐ ട്രേഡുകളിൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ ഒൻപതു മുതൽ 11 വരെ. www.apprenticeshipindia.gov.in എന്ന അപ്രൻറീസ്ഷിപ്പ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 0481-2561803.


