കൈക്കൂലി വാങ്ങുന്നതിനിടെ ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Jan 22, 2026
കൈക്കൂലി വാങ്ങുന്നതിനിടെ ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
ELANGULAM VILLAGE
പൊൻകുന്നം :വസ്തുവിന്റെ പോക്കുവരവിനായി കൈക്കൂലി വാങ്ങിയ പൊൻകുന്നം ഇളങ്ങുളം വില്ലേജ് ഓഫീസറെ കോട്ടയം വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. ഇളങ്ങുളം വില്ലേജ് ഓഫീസർ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരനിൽ നിന്ന് 2,000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
​സംഭവത്തെക്കുറിച്ച് വിജിലൻസ് പറയുന്നത്:
​വസ്തുവിന്റെ പോക്കുവരവ് സംബന്ധിച്ച ആവശ്യത്തിനായി എത്തിയ പരാതിക്കാരനോട് ബിജു നേരത്തെ 1,000 രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ നടപടികൾ പൂർത്തിയാക്കാൻ വീണ്ടും 2,000 രൂപ കൂടി വേണമെന്ന് ഇയാൾ നിർബന്ധം പിടിച്ചു. ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് പരാതിക്കാരൻ കോട്ടയം വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.
​വിജിലൻസ് നിർദ്ദേശപ്രകാരം നൽകിയ ഫിനോഫ്തലിൻ പുരട്ടിയ രൂപയുമായി പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. ഈ പണം കൈമാറുന്നതിനിടെ മറഞ്ഞുനിന്ന വിജിലൻസ് സംഘം ബിജുവിനെ ചാടിവീണ് പിടികൂടുകയായിരുന്നു.
​വിജിലൻസ് മേഖല എസ്‌പി വിനു ആർ. കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.