ഇന്ത്യൻ സായുധ സേനയുടെ ശൗര്യവും കർത്തവ്യബോധവും എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

May 8, 2026
ഇന്ത്യൻ സായുധ സേനയുടെ ശൗര്യവും കർത്തവ്യബോധവും എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
p m nrarendramodi
ന്യൂഡൽഹി  : 08 മേയ്  2026

രാജ്യത്തിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിൽ ഇന്ത്യൻ സായുധ സേന കാട്ടുന്ന ധൈര്യവും ശൗര്യവും ഓരോ പൗരനെയും അഭിമാനം കൊള്ളിക്കുന്നതാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഭാരതാംബയ്ക്കായി സർവ്വതും ത്യജിക്കാനുള്ള അവരുടെ മനസ്സ് എല്ലാവർക്കും പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ഒരു സംസ്കൃത ശ്ലോകം പങ്കുവെച്ചു-

“स्वधर्ममपि चावेक्ष्य न विकम्पितुमर्हसि |
धर्म्याद्धि युद्धाच्छ्रेयोऽन्यत्क्षत्रियस्य न विद्यते ||”

ഒരാൾ തന്റെ കർത്തവ്യത്തെക്കുറിച്ച് ബോധവാനാകുമ്പോൾ മനസ്സിൽ യാതൊരുവിധ മടിയോ ഭയമോ ഉണ്ടാകരുത്. കാരണം നീതിപീഠത്തിന് മുന്നിൽ ധർമ്മവും അന്തസ്സും സംരക്ഷിക്കുന്നതിനായി നടത്തുന്ന പോരാട്ടം ഒരു യോദ്ധാവിന് ആത്മക്ഷേമത്തിലേക്കുള്ള ഏറ്റവും ഉത്കൃഷ്ടവും മഹത്തരവുമായ മാർഗ്ഗമാണെന്ന് ഈ ശ്ലോകം അർത്ഥമാക്കുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.