സോഷ്യൽ ജസ്റ്റിസ് അസംബ്ലി സംഘടിപ്പിച്ചു
തിരുവനന്തപുരം : കേരള സോഷ്യൽ ഓഡിറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സോഷ്യൽ ഓഡിറ്റുകളുടെ റിപ്പോർട്ട് അവതരണത്തിനായി ജില്ലാ സോഷ്യൽ ജസ്റ്റിസ് അസംബ്ലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വെർച്വൽ കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി ചെയർപേഴ്സൺ അഡ്വക്കേറ്റ് ഷാനിബാ ബീഗം, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹരിപ്രസാദ്, ആര്യനാട് പഞ്ചായത്ത് പ്രസിഡൻ്റ് വിജിൻ മോഹൻ, അസിസ്റ്റൻറ് കളക്ടർ സാക്ഷി മോഹൻ, കേരള സോഷ്യൽ ഓഡിറ്റ് യൂണിറ്റ് ഡയറക്ടർ എൻ. രമാകാന്തൻ തുടങ്ങിയവർ പങ്കെടുത്തു.