വണ്ടൂരിലെ നിപ ബാധയിൽ ആശ്വാസം. 13 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി
ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
 
                                    മലപ്പുറം: വണ്ടൂരിലെ നിപ ബാധയിൽ ആശ്വാസം. 13 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. രോഗം ബാധിച്ച് മരിച്ച യുവാവുമായി നേരിട്ട് ബന്ധമുള്ള 13 പേരുടെ ഫലമാണ് പുറത്തുവന്നത്. ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.175 പേരാണ് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 26 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ പരിശ്രമവുമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            