24 ന് മൂന്നാർ ഗ്യാപ് റോഡിലെയ്ക്കുള്ള കെ എസ് ആർ ടി സി ബജറ്റ് ടൂറിസം ട്രിപ്പിൽ ഒരു സീറ്റ് ഉറപ്പിച്ചോളൂ
ലോകത്തെ ഏറ്റവും മനോഹരമായ റോഡുകളിൽ ഒന്നിൽ കൂടി ഒരു യാത്ര പോയാലോ.. എങ്കിൽ 24 ന് മൂന്നാർ ഗ്യാപ് റോഡിലെയ്ക്കുള്ള കെ എസ് ആർ ടി സി ബജറ്റ് ടൂറിസം ട്രിപ്പിൽ ഒരു സീറ്റ് ഉറപ്പിച്ചോളൂ..ടിക്കറ്റ് നിരക്ക് 830 മാത്രം..ഒപ്പം കാറ്റ് ചൂളം വിളിച്ചെറിയുന്ന ചതുരംഗപ്പാറയിലും പോകാം.. നിറയെ കാറ്റാടി യന്ത്രങ്ങൾക്ക് ഇടയിൽ മല മുകളിൽ നിന്നും അങ്ങ് താഴെ കണ്ണെത്താ ദൂരത്തോളം നിവർന്നു കിടക്കുന്ന തമിഴ്നാടിന്റെ ആകാശ കാഴ്ച കാണാം.. ഒപ്പം മനോഹരമായ പൊന്മുടി , ആനയിറങ്കൽ ഡാമുകൾ,റിപ്പിൾ വാട്ടർ ഫാൾസ് എന്നിവിടങ്ങളും കാണാം..തീർന്നില്ല സാഹസികത മനസ്സിൽ ഉള്ളവർ ആണെങ്കിൽ വെള്ള ചാട്ടത്തിന് കുറുകെ ഉള്ള സിപ് ലൈൻ യാത്രയും ആസ്വദിക്കാം.. സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9562269963, 944728773


