ആകാശവാണി തിരുവനന്തപുരം നിലയം സന്ദർശിച്ച് നടൻ മോഹൻലാൽ

May 31, 2025
ആകാശവാണി തിരുവനന്തപുരം നിലയം സന്ദർശിച്ച് നടൻ മോഹൻലാൽ
MOHANLAL


തിരുവനന്തപുരം  : 2025 മെയ് 31

തിരുവനന്തപുരം ആകാശവാണി നിലയം സന്ദർശിച്ച് മലയാളത്തിന്റെ നടന വിസ്മയം ശ്രീ മോഹൻലാൽ.  ആകാശവാണിയിൽ പ്രത്യേക പരിപാടിയുടെ റെക്കോർഡിങ്ങിൻ്റെ  ഭാഗമായാണ് ശ്രീ. മോഹൻലാലെത്തിയത്. പരിപാടിയിൽ ആകാശവാണിയെക്കുറിച്ചുള്ള  തന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. ടെലിവിഷൻ, ഇന്റർനെറ്റ് പോലുള്ള മാധ്യമങ്ങൾ വരുന്നതിനു മുൻപ് തന്റെ തലമുറയുടെ ഏക വിനോദോപാധി ആകാശവാണി മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

പരിപാടികളുടെ നിലവാരത്തിലും പ്രത്യേകിച്ച് വാർത്താ പ്രക്ഷേപണത്തിലെ വ്യതിരിക്തതയിലും ഉച്ചാരണ മേന്മയിലും ആകാശവാണി പ്രൗഢി നിലനിർത്തുന്നതായി അദ്ദേഹം പ്രശംസിച്ചു. കുട്ടിക്കാലത്ത് റേഡിയോ സുപരിചിതമാക്കിയ ബാലലോകം റേഡിയോ അമ്മാവൻ, യുവവാണി ഉൾപ്പെടെയുള്ള പരിപാടികളെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. 

തിരുവനന്തപുരം നിലയത്തിൻ്റെ കുട്ടികൾക്കായുള്ള പരിപാടികളിലും നാടകങ്ങളിലും ശബ്ദം നൽകിയിരുന്ന തന്നെ  കുട്ടിക്കാലം മുതൽ ആകാശവാണി ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  നിലയം മുന്നിട്ടു രൂപീകരിച്ച റേഡിയോ ക്ലബ്ബിൽ ശ്രീ. മോഹൻലാൽ അംഗമായിരുന്നു. 'ഇഷ്ടഗാന' പരിപാടിയിലേക്കായി പ്രിയപ്പെട്ട പത്ത് ഗാനങ്ങളും അദ്ദേഹം പങ്കുവെച്ചു.

ദേശീയ കായിക പ്രക്ഷേപണത്തിൻ്റെ സാരഥി കൂടിയായിരുന്ന തിരുവനന്തപുരം നിലയം പ്രോഗ്രാം മേധാവി വി. ശിവകുമാർ സർവീസിൽ നിന്നു വിരമിക്കുന്ന ദിനത്തിലാണ്   ശ്രീ. മോഹൻലാലിൻ്റെ സന്ദർശനമെന്നത് മറ്റൊരു പ്രത്യേകതയായി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.