കിറ്റ്‌സില്‍ എം ബി എ കോഴ്‌സ് സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 22 ന്

SC/ ST വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും.

Jul 22, 2024
കിറ്റ്‌സില്‍ എം ബി എ കോഴ്‌സ് സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 22 ന്
mba-course-spot-admission-in-kitzli-on-22nd-july

തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനെജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 22 ന് അഡ്മിഷന്‍ നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ Un{Knbpw KMAT/CMAT/CAT യോഗ്യതയും ഉള്ളവര്‍ക്ക് പങ്കെടുക്കാം.കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനെജ്മെന്റ് എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനും ജര്‍മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സൗകര്യം നല്‍കുന്നു. SC/ ST വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kittsedu.org, 9446529467, 9447079763, 04712329468.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.