സഭ നമ്മുടെ അമ്മ: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: സ്ത്രീകളുടെ സമ്പൂര്‍ണ്ണ വ്യക്തിത്വ വികസനത്തിനും, നേതൃത്വ പരിശീലനത്തിനുമായി കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ച പ്രചോദിനി 2K26 രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. സഭ ഏകവും, പരിശുദ്ധവും, ശൈളഹികവും സാര്വ്വത്രികവുമായിരിക്കുന്നതു
2013-ാം ആണ്ടില്‍ മാതൃവേദിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച പ്രചോദിനി പ്രോഗ്രാമിന്റെ രൂപതയുടെ സുവര്‍ണ്ണ വര്‍ഷത്തിലെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രൂപതാ ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍ സ്വാഗതം ആശംസിച്ചു. രൂപതാ പ്രസിഡന്റ് ശ്രീമതി.ജിജി പുളിയംകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ.വര്‍ഗീസ് കാക്കല്ലില്‍, ആനിമേറ്റര്‍ സി.റോസ്മി ടഅആടഎന്നിവര്‍ പ്രസംഗിച്ചു. ബ്രദര്‍ ജെറിന്‍ വാണിയപുരയ്ക്കല്‍, രൂപതാ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.
ഫോട്ടോ അടിക്കുറിപ്പ്
കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ച പ്രചോദിനി 2K26 രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.


