സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു
![സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു](https://akshayanewskerala.in/uploads/images/202406/image_870x_66618d0061898.jpg)
ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കാസർഗോഡ് ജില്ലയിൽ രാജപുരം കള്ളാറിൽ ക്രൗൺ സ്പോർട്സ് ആൻ്റ് സൈക്കിൾസ് എന്ന സ്ഥാപനം നടത്തുന്ന പ്രജിൽ മാത്യുവിൻ്റെ സ്മാർട്ട് ഫോൺ ഓപ്പോ എ 5S ഫോൺ ആണ് പൊട്ടിത്തെറിച്ചത്. പ്രജിൽ മാത്യു ധരിച്ചിരുന്ന പാൻ്റിൻ്റെ പോക്കറ്റിലാണ് ഫോൺ ഉണ്ടായിരുന്നത്. പെട്ടെന്ന് ചൂടായ ഫോണിൽ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രജലിൻ്റെ തുടയിലും കൈക്കും പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഫോൺ മുഴുവൻ കത്തി നശിച്ചു. യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)