കീം 2025: മാർച്ച് 10 വരെ അപേക്ഷിക്കാം
മാർച്ച് 10ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ ഏപ്രിൽ 22 മുതൽ 30 വരെ
 
                                    തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സിലേക്കുള്ള ‘കീം’ 2025 പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ ഏപ്രിൽ 22 മുതൽ 30 വരെ നടക്കും. ഫാർമസി പ്രവേശനത്തിന് ഇത്തവണ മുതൽ പ്രത്യേക പരീക്ഷയാണ്.
www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘കീം 2025 ഓൺലൈൻ ആപ്ലിക്കേഷൻ’ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും മാർച്ച് 15ന് വൈകിട്ട് അഞ്ചുവരെ അപ്‌ലോഡ് ചെയ്യാം.
കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർകീമിനൊപ്പം നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ് യുജി 2025 പരീക്ഷയിലും യോഗ്യത നേടണം. ആർക്കിടെക്ചർ കോഴ്സ് പ്രവേശനത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ (സിഒഎ) നടത്തുന്ന എൻഎടിഎ 2025 പരീക്ഷയിലും യോഗ്യത നേടണം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            