വയനാട് സുൽത്താൻ ബത്തേരിയിലെ റൈസ് മ്യൂസിയത്തിൽ അഞ്ഞൂറോളം നെൽവിത്തുകളുണ്ട്.
ഈ കർഷകദിനത്തിൽ പ്രസാദിന്റെ റൈസ് മ്യൂസിയം കാണാം..
വയനാട് സുൽത്താൻ ബത്തേരിയിലെ റൈസ് മ്യൂസിയത്തിൽ അഞ്ഞൂറോളം നെൽവിത്തുകളുണ്ട്. നെൽവിത്തുകളുടെ സംരക്ഷകനും പാരമ്പര്യ കർഷകനുമായ തയ്യിൽ പ്രസാദാണ് റൈസ് മ്യൂസിയം എന്ന ആശയത്തിന് പിന്നിൽ.. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഔഷധഗുണമുള്ള നെല്ല് കണ്ടെത്തി കൃഷി ചെയ്യുന്നുണ്ട് പ്രസാദ്. ഇങ്ങനെ കൃഷി ചെയ്യുന്ന പത്തിനം അരികളുടെ മിശ്രിതം വിപണിയിലെത്തിക്കുന്നുമുണ്ട്. ഈ കർഷകദിനത്തിൽ പ്രസാദിന്റെ റൈസ് മ്യൂസിയം കാണാം..


