കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷത്തിൽ: എപ്പാർക്കിയൽ അസംബ്ലിയോടെ തുടക്കം

May 11, 2026
കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷത്തിൽ: എപ്പാർക്കിയൽ അസംബ്ലിയോടെ തുടക്കം
kanjirappally-doisese

ചങ്ങനാശ്ശേരി അതിരൂപതയുടെ കിഴക്കൻ മേഖല വിഭജിച്ച് 1977-ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷത്തിൽ. രണ്ടാമത് എപ്പാർക്കിയൽ  അസംബ്ലിയോടെ രൂപതയുടെ സുവർണ്ണ ജൂബിലി വർഷാചരണത്തിന് ഇന്ന് തുടക്കമാകുന്നു. ഇന്ന്  മുതല്‍ വെള്ളി വരെ കുട്ടിക്കാനം മരിയന്‍ കോളജില്‍ നടത്തപ്പെടുന്ന രൂപത അസംബ്ലിയിൽ വിവിധ തലങ്ങളിൽ നിന്നും 180 പ്രതിനിധികൾ പങ്കെടുക്കും. കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന അസംബ്ലിയിൽ രൂപതയുടെ അജപാലന സാമൂഹിക സേവനാഭിമുഖ്യങ്ങ ൾ വിലയിരുത്തി കാലോചിത നവീകരണ ശുപാർശകൾ നല്കപ്പെടും. രൂപതയുടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്ത മാർഗ്ഗരേഖയുടെ വെളിച്ചത്തിൽ തയ്യാറാക്കിയ വിഷയാവതരണരേഖയാണ് അസംബ്ലിയിൽ ചർച്ച ചെയ്യപ്പെടുന്നത്. രൂപതയിലെ വിശ്വാസിഗണം പങ്കുവയ്ച്ച ചിന്തകളുടെ ആഴത്തിലുള്ള വിചിന്തനമാണ് അസംബ്ലിയിൽ നടത്തപ്പെടുന്നത്.

ഇന്ന് രാവിലെ ധ്യാനചിന്തകളോടെ ആരംഭിക്കുന്ന അസംബ്ലിയ്ക്കാ മുഖമായി പ്രതിനിധികൾക്കായി അനുരഞ്ജന കൂദാശ നടത്തപ്പെടും . തുടർന്ന് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കപ്പെടും.സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍  മെത്രാപ്പോലീത്ത  ജൂബിലിയുടെയും എപ്പാര്‍ക്കിയല്‍ അസംബ്‌ളിയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സന്ദേശം നല്കും . വെള്ളിയാഴ്ച്ച നടത്തപ്പെടുന്ന സമാപന സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തും.

അസംബ്ലി ക്രമീകരണങ്ങൾ സംബന്ധിച്ച് രൂപത സിഞ്ചല്ലൂസും അസംബ്ലി ജനറൽ കോഡിനേറ്ററുമായ റവ.ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ,അസംബ്‌ളി  നടപടികള്‍   സംബന്ധിച്ച് പ്രോട്ടോ സിഞ്ചെല്ലൂസും അസംബ്‌ളി ജനറല്‍ കണ്‍വീനറുമായ റവ.ഡോ.ജോസഫ്  വെള്ളമറ്റം എന്നിവർ നിര്‍ദേശങ്ങള്‍ നല്‍കും. രൂപത ചാൻസലർ റവ. ഡോ.മാത്യു ശൗര്യാംകുഴി അസംബ്ലി പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

 ക്രൈസ്തവ വിശ്വാസം, ദൈവാരാധന,സഭ, ജീവകാരുണ്യ,സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ റവ ഡോ. ജേക്കബ് കിഴക്കേവീട്, റവ.ഡോ. കുര്യൻ താമരശ്ശേരി, റവ.ഡോ. ആൻഡ്രൂസ് പാണംപറമ്പിൽ , റവ. ഡോ. ആന്റണി ചെല്ലന്തറ, റവ. ഡോ. തോമസ് പൂവത്താനിക്കുന്നേൽ, ശ്രീമതി ഷേർളി ചെറിയാൻ, ശ്രീ. ഹാരി ജോസഫ്, റവ. ഫാ. റോയി വടക്കേൽ , റവ. സി. ഡോ. ടെസ്ലിൻ കൂനംപാറയിൽ, ഡോ. ബിനോ പെരുന്തോട്ടം,റവ. ഫാ. സാബു കുമ്പുക്കൽ, റവ. ഡോ. ഫ്രാൻസിസ് ഇലവത്തുങ്കൽ എന്നിവർ വിഷയാവതരണങ്ങൾ നടത്തും. ചർച്ചകൾ, സാമൂഹിക, സാസ്കാരിക സംവാദവേദി,എന്നിവയുൾപ്പെടുന്ന അസംബ്ലിയിൽ നസ്രാണി കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടും.

 അസംബ്ലി ക്രമീകരണങ്ങൾക്ക് ജൂബിലി വർഷാചരണത്തിന്റെ പ്രത്യേക ചുമതലയുള്ള  വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, രൂപത പ്രൊ ക്കുറേറ്റർ റവ. ഫാ. ഫിലിപ്പ് തടത്തിൽ, കുട്ടിക്കാനം മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഞള്ളിയിൽ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ റവ. ഫാ. തോമസ് പേഴുംകാട്ടിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പെരുന്തോട്ടം, ഡെപ്യൂട്ടി സെക്രട്ടറി അഡ്വ. ഷാൻസി മോൾ ഫിലിപ്പ് പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ റവ. ഫാ. സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർ നേതൃത്വം നല്കും

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.