തിരുവനന്തപുരം : 2025 സെപ്തംബർ 21
കേന്ദ്രീയ ആയുർവേദ ശാസ്ത്ര ഗവേഷണ പരിഷദി (CCRAS) ന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ പ്രാദേശിക ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (RARI) 2025 സെപ്റ്റംബർ 23ന് 10ാം ആയുർവേദ ദിനം ആഘോഷിക്കുന്നു. ആയുഷ് മന്ത്രാലയത്തിന്റെ രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാധാരണയായി ധനത്രയോദശി ദിനത്തിൽ ആചരിക്കുന്ന ആയുർവേദ ദിനം, പതിവിനു വിപരീതമായി ഈ വർഷം സെപ്റ്റംബർ 23നാണ് ആചരിക്കുന്നത്. ശിശിര സമവാക്യത്തിനൊപ്പമുള്ള ഈ തീയതി, പ്രകൃതിയിലെ സമത്വത്തെ പ്രതിനിധീകരിക്കുന്നിതിനും ആയുർവേദത്തിന്റെ ആഗോളമായ ഏകോപിത ആഘോഷത്തിന് വഴിയൊരുക്കുന്നതിനും ലക്ഷ്യമിടുന്നു.
'ആരോഗ്യം വ്യക്തിക്കും ഭൂമിക്കും' (Ayurveda For People and Planet) എന്നതാണ് 2025 ലെ ആയുർവേദ ദിനത്തിന്റെ പ്രമേയം. വ്യക്തികളുടെ ആരോഗ്യം മാത്രമല്ല, പരിസ്ഥിതിയുടെ നിലനിൽപ്പും സംരക്ഷണവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകുന്ന ആയുർവേദത്തിന്റെ സമഗ്രമായ സമീപനമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ആയുഷ് മന്ത്രാലയം സർവകലാശാലകൾ, വിദേശ ഇന്ത്യൻ മിഷനുകൾ, വെൽനെസ് സംഘടനകൾ, പ്രവാസി സമൂഹങ്ങൾ തുടങ്ങിയവയുമായി സഹകരിച്ച് ദേശീയ-അന്താരാഷ്ട്ര തലങ്ങളിൽ വ്യാപകമായ പ്രചരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ആയുർവേദ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ പ്രാദേശിക ആയുർവേദ ഗവേഷണ കേന്ദ്രം നടത്തുന്ന പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്:
ആയുർവേദ ജീവിതശൈലി, പ്രതിരോധാരോഗ്യം എന്നിവയെക്കുറിച്ചുള്ള ദൈനംദിന ബോധവൽക്കരണ സെഷനുകൾ
ഇൻ്റഗ്രേറ്റഡ് ഓങ്കോളജി വെബിനാർ - ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും സംയോജിപ്പിച്ചുള്ള കാൻസർ ചികിത്സാ സമീപനം
വിദ്യാർത്ഥികൾക്കായി രംഗോലി, പോസ്റ്റർ നിർമാണ, റീൽ മത്സരങ്ങൾ
പ്രകൃതി നിർണയ ക്യാമ്പുകൾ - വ്യക്തിഗത ആരോഗ്യശീലങ്ങളെക്കുറിച്ച് പൊതുജന ബോധവൽക്കരണം
Non-Flame cooking മത്സരം - ആരോഗ്യമുള്ള, നിലനിൽപ്പുള്ള ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്
'റൺ ഫോർ ആയുർവേദ' - പൊതുജന പങ്കാളിത്തത്തിനും ആയുർവേദാരോഗ്യ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും
ശുചീകരണവും വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളും - പരിസ്ഥിതി സമന്വയത്തെ മുന്നോട്ട് വയ്ക്കുന്നു
വിദഗ്ധ പ്രഭാഷണം - ആയുർവേദവും ജീവശാസ്ത്രം, ഫാർമക്കോളജി, പൊതുജനാരോഗ്യം തുടങ്ങിയ ആധുനിക ശാസ്ത്രശാഖകളും തമ്മിലുള്ള ഏകീകരണം സംബന്ധിച്ചും തെളിവടിസ്ഥാനത്തിലുള്ള ഗവേഷണവും ആഗോള അംഗീകാരവും പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിടുന്നു
ഈ വർഷത്തെ ആയുർവേദ ദിനാചരണം ഇന്ത്യയുടെ പാരമ്പര്യജ്ഞാനത്തെ ആദരിക്കുന്നതിനോടൊപ്പം സുസ്ഥിരവും സമഗ്രവുമായ ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ നേടുന്നതിൽ ആയുർവേദത്തിന്റെ വർധിച്ചുവരുന്ന പ്രസക്തി ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.