ക്ലാസിക്കൽ നൃത്ത വേദികളിൽ തിളങ്ങി നാട്ടിലെ താരമായി ആറാം ക്ലാസുകാരി ഗൗരി നന്ദന എന്ന കൊച്ചു മിടുക്കി
ചെറുവള്ളി ശ്രീ ദേവി ക്ഷേത്രം നവരാത്രിയോട് അനുവബന്ധിച്ചു നടത്തുന്ന സംഗീത ഉത്സവത്തിൽ ഒക്ടോബർ ഒന്നിന് രാവിലെ 9 മണിക്ക് ഗൗരിനന്ദന റോബിന്റ ഭരതനാട്യം ഉണ്ടായിരിക്കുന്നതാണ്.

എരുമേലി :ക്ലാസിക്കൽ നൃത്ത വേദികളിൽ തിളങ്ങി നാട്ടിലെ താരമായി ആറാം ക്ലാസുകാരി ഗൗരി നന്ദന എന്ന കൊച്ചു മിടുക്കി .കഴിഞ്ഞ അക്കാദമിക് വർഷത്തെ സ്‌ൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുകയുണ്ടായി എരുമേലി നിർമല പബ്ലിക്ക് സ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഗൗരി നന്ദന .കഴിഞ്ഞ ദിവസം ശ്രീ സുബ്രമണ്യ ക്ഷേത്രം ഇരുമ്പുന്നിക്കര തിരുവുത്സവം അനുബന്ധിച്ചു ഗൗരി നന്ദന നടത്തിയ ക്ലാസിക്കൽ ഡാൻസ് ഭക്തരുടെ വളരെയധികം പ്രശംസ ഏറ്റുവാങ്ങുകയുണ്ടായി കഴിഞ്ഞ വർഷം നിരവധി സ്റ്റേജുകളിൽ ക്ലാസിക്കൽ നൃത്തപരിപാടി അവതരിപ്പിക്കുകയുണ്ടായി ഗൗരി
തിരുവിതാംകൂർ ദേവസ്വം ബോർഡ് മേജർ ചെറുവള്ളി ശ്രീ ദേവി ക്ഷേത്രം നവരാത്രിയോട് അനുവബന്ധിച്ചു നടത്തുന്ന സംഗീത ഉത്സവത്തിൽ ഒക്ടോബർ ഒന്നിന് രാവിലെ 9 മണിക്ക് ഗൗരിനന്ദന റോബിന്റ ഭരതനാട്യം ഉണ്ടായിരിക്കുന്നതാണ്. . ക്ലാസിക്കൽ നൃത്തവേദിയിൽ നിരവധി സ്റ്റേജുകളിൽ ഡാൻസ് പ്രോഗ്രാം അവതരിപ്പിക്കുക ഉണ്ടയി. കഴിഞ്ഞ വർഷത്തെ സിബിഎസ്ഇ സ്കൂൾ കാലൊട്സവത്തിൽ ആ ഗ്രേഡ് നേടുകയുണ്ടായി. എരുമേലി നിർമല പബ്ലിക് സ്കൂളിൽ ആറാം ക്ലാസ് സ്റ്റുഡന്റ് ആണ് ഗൗരിനന്ദന. മാറ്റാന്നോർക്കര നാട്ഞ്‌ജലി ഡാൻസ് സ്കൂളിലെ കലാമണ്ഡലം നസിയ മോളുടെ ശിഷ്യ കൂടി ആണ് ഗൗരി നന്ദന. പരിസ്ഥിതി പ്രവർത്തകയും കവിയും എഴുത്തുകാരനും ആയ രവീന്ദ്രൻ എരുമേലി യുടെ ചെറുമകളും എരുമേലി മേലെകൂട്ടു വീട്ടിൽ റോബിന്റെയും കൂവപ്പള്ളി അക്ഷയ സെന്റർ ആധാർ ഓപ്പറേറ്റർ രതിമോളുടെയും മകൾ ആണ് ഗൗരിനന്ദന റോബിൻ