സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു,2021-22, 2022-23 വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് 9 വിഭാഗങ്ങളിലായി അവാർഡുകൾ
മികച്ച അക്ഷയ കേന്ദ്രമായി രാജേഷ് വി പി(കോഴിക്കോട് 134) ഒന്നാം സ്ഥാനത്തിനും അനുരാജ് പി.വി (ആലപ്പുഴ 197) രണ്ടാം സ്ഥാനത്തിനും കൊച്ചന്നാമ്മ കുര്യൻ (പത്തനംതിട്ട 024) മൂന്നാം സ്ഥാനത്തിനും അർഹമായി

തിരുവനന്തപുരം :ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. 2021-22, 2022-23 വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് 9 വിഭാഗങ്ങളിലായി അവാർഡുകൾ പ്രഖ്യാപിച്ചത്. ഇ-സിറ്റിസിൺ സർവീസ് ഡെലിവറി ആൻഡ് എം ഗവേണൻസിൽ കേരള ഹൈക്കോടതിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ക്ഷീര വികസന വകുപ്പിനും കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിക്കും രണ്ടാം സ്ഥാനം ലഭിച്ചു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കും റവന്യൂ വകുപ്പിനുമാണ് മൂന്നാം സ്ഥാനം. ഡിജിറ്റൽ പ്രോസസ് റീ എൻജിനിയറിങ് വിഭാഗത്തിൽ ധനകാര്യ (സ്പാർക്ക് പിഎംയു) വകുപ്പിനും എൽഎസ്ജിഡി ശുചിത്വമിഷനും ഒന്നാം സ്ഥാനം നേടി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും കെഎസ്ഇബിഎല്ലും രണ്ടാം സ്ഥാനത്തെത്തി. ഹരിതകേരള മിഷനാണ് മൂന്നാം സ്ഥാനം. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. ഐഎച്ച്ആർഡിയുടെ ചാക്കയിലുള്ള ഇൻഫർമേഷൻ ടെക്നോളജി ഡിവിഷന്റെ വെബ്സൈറ്റിനാണ് ഒന്നാം സ്ഥാനം. കേരള പി.എസ്.സി വെബ്സൈറ്റിന് രണ്ടാം സ്ഥാനവും സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെയും ബിവറേജസ് കോർപ്പറേഷന്റെയും വെബ്സൈറ്റുകൾക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മികച്ച അക്ഷയ കേന്ദ്രമായി രാജേഷ് വി പി(കോഴിക്കോട് 134) ഒന്നാം സ്ഥാനത്തിനും അനുരാജ് പി.വി (ആലപ്പുഴ 197) രണ്ടാം സ്ഥാനത്തിനും കൊച്ചന്നാമ്മ കുര്യൻ (പത്തനംതിട്ട 024) മൂന്നാം സ്ഥാനത്തിനും അർഹമായി. മികച്ച ഇന്നവേഷ
ൻ സ്റ്റാർട്ടപ്പുകളിൽ എ 4 മർക്കന്റൈൽ പ്രൈവറ്റ് ലിമിറ്റഡ് ഒന്നാം സ്ഥാനത്തെത്തി. നയ്ക്വസ്റ്റ് ഇന്നൊവേഷൻ ലാബ്സും ഫ്യൂസലേജ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സോഷ്യൽ മീഡിയ ആൻഡ് ഇ-ഗവേണൻസ് വിഭാഗത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷനാണ് ഒന്നാം സ്ഥാനത്ത്. വയനാട്, തിരുവനന്തപുരം ജില്ലാ ഭരണകൂടങ്ങൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മികച്ച ഇ-ഗവേണൻസ് ഉള്ള ജില്ലകളിൽ വയനാട് ജില്ലാ ഭരണകൂടം ഒന്നാം സ്ഥാനവും തിരുവനന്തപുരം രണ്ടാം സ്ഥാനവും കണ്ണൂർ ജില്ലാ ഭരണകൂടവും മുനിസിപ്പൽ കോർപ്പറേഷനും മൂന്നാം സ്ഥാനവും നേടി. ഇ-ഹെൽത്ത്, ഇ-മെഡിസിൻ വിഭാഗത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഒന്നാം സ്ഥാനത്തിനും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വകുപ്പ് പ്രത്യേക ജൂറി പുരസ്കാരത്തിനും അർഹമായി. ദുരന്ത നിവാരണത്തിലേയും കോവിഡ് മഹാമാരിയുടെ മാനേജ്മെന്റിലെയും ഇന്നവേഷനുകൾക്ക് സിഡിറ്റും വയനാട് റവന്യൂ വകുപ്പിലെ ഡിസ്ട്രിക്ട് എമർജെൻസി ഓപ്പറേഷൻസ് സെന്ററും പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.
സെപ്റ്റബർ 25 ന് ഐഎംജിയിലെ പത്മം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യ അതിഥിയായിരിക്കും.