തീവണ്ടിയിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ഓപ്പണായി ഇനി ആദ്യ 15 മിനിറ്റുസമയം ബുക്കിങ് ചെയ്യാനാവും;ആധാർ ബന്ധിപ്പിച്ച ഐആർസിടിസിക്കാർക്ക് മാത്രം
സാധാരണക്കാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കാനും തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് തീരുമാനം. ഈ സൗകര്യം ഒക്ടോബർ ഒന്നിന് നിലവിൽവരും. ഇപ്പോൾ തത്കാൽ ബുക്കിങ്ങിൽ മാത്രമാണ് ഈ രീതിയുള്ളത്.

ന്യൂഡൽഹി : ഒരു തീവണ്ടിയിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ഓപ്പണായി ഇനി ആദ്യ 15 മിനിറ്റുസമയം ബുക്കിങ് ചെയ്യാനാവുക ആധാർ ബന്ധിപ്പിച്ച ഐആർസിടിസി അക്കൗണ്ടുകൾക്കുമാത്രം.ഈ സൗകര്യം ഒക്ടോബർ ഒന്നിന് നിലവിൽവരും. ഇപ്പോൾ തത്കാൽ ബുക്കിങ്ങിൽ മാത്രമാണ് ഈ രീതിയുള്ളത്.സാധാരണക്കാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കാനും തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് തീരുമാനം.ആഘോഷക്കാലത്തുംമറ്റും ദിവസങ്ങൾക്കുമുൻപ് ബുക്കിങ് തുടങ്ങുന്ന സമയത്തുതന്നെ ടിക്കറ്റ് തീരാറുണ്ട്. ഇതിൽ കൃത്രിമംകാണിക്കുന്നതുതടയലാണ് ലക്ഷ്യം.
റെയിൽവേയുടെ കംപ്യൂട്ടറൈസ്ഡ് പിആർഎസ് കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയക്രമത്തിൽ മാറ്റമില്ല. അംഗീകൃത ബുക്കിങ് ഏജന്റുമാർക്ക് പുതിയ ടിക്കറ്റ് ബുക്കിങ് തുടങ്ങുന്ന ദിവസത്തെ ആദ്യ 10 മിനിറ്റിലെ നിയന്ത്രണം തുടരുമെന്നും ഐആർസിടിസി വ്യക്തമാക്കി.