ജെസ്ന തിരോധാനക്കേസ്: ചിത്രങ്ങളടക്കം തെളിവുകൾ കോടതിയിൽ സമർപ്പിച്ച് പിതാവ്
ജെസ്ന തിരോധാനക്കേസില്‍ പിതാവ് ജെയിംസ് ജോസഫ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ തിരുവനന്തപുരം സിജെഎം കോടതി സ്വീകരിച്ചു
കോട്ടയം: ജെസ്ന തിരോധാനക്കേസില്‍ പിതാവ് ജെയിംസ് ജോസഫ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ തിരുവനന്തപുരം സിജെഎം കോടതി സ്വീകരിച്ചു. ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ കോടതി പരിശോധിച്ചു. ഇതേ തെളിവുകള്‍ നേരത്തെ സിബിഐ പരിശോധിച്ചിട്ടുണ്ടോ എന്നറിയാൻ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചു.കേസിൽ സിബിഐ തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജയിംസ് കോടതിയിൽ ഹർജി നല്‍കിയത്. സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ നിലപാട്. കേസ് ശനിയാഴ്ചയും കോടതി പരിഗണിക്കും.ജെസ്ന മരിയയെ 2018 മാര്‍ച്ച് 22നു കാണാതായ കേസില്‍ പോലീസും സിബിഐയും ഇനിയും കണ്ടെത്താത്തതും പരിഗണിക്കാത്തതുമായ സൂചനകളും തെളിവുകളുമാണ് ജെയിംസ് കോടതിയില്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ചത്.