കയർ ബോർഡ് സെമിനാർ മാർച്ച് 10ന്
സെമിനാറില്‍ ബയോ ബ്ലീച്ചിങ്, സ്പിന്നിങ് മേഖലയുടെ ആധുനികീകരണം, കയര്‍ പ്ലൈ, കയര്‍ കയറ്റുമതി മേഖലയിലെ മാലിന്യം ഉപയുക്തമാക്കല്‍, കയര്‍ ഉത്പന്ന വൈവിധ്യവത്കരണം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും

ആലപ്പുഴ : കേന്ദ്ര എംസ്എംഇ മന്ത്രാലയത്തിന് കീഴിലുള്ള കയർ ബോർഡ് കലവൂർ റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 'പരമ്പരാഗത കയർ വ്യവസായത്തിൻ്റെ സുസ്ഥിര വികസനത്തിന് സ്പിന്നിംഗ് മേഖലയുടെ ആധുനികവൽക്കരണം' എന്ന വിഷയത്തിൽ മാർച്ച് 10ന് പ്രാദേശിക സെമിനാർ സംഘടിപ്പിക്കും. രാവിലെ 09.30ന് ചുങ്കം പഗോഡ റിസോർട്ടിൽ ആരംഭിക്കുന്ന സെമിനാർ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ ബയോ ബ്ലീച്ചിങ്, സ്പിന്നിങ് മേഖലയുടെ ആധുനികീകരണം, കയര്‍ പ്ലൈ, കയര്‍ കയറ്റുമതി മേഖലയിലെ മാലിന്യം ഉപയുക്തമാക്കല്‍, കയര്‍ ഉത്പന്ന വൈവിധ്യവത്കരണം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. കയർ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ആൻഡ് ഡയറക്ടർ ഇൻ ചാർജ് ടി ഒ ഗംഗാധരൻ അധ്യക്ഷനാകും. സിഐസിടി ആൻഡ് സിസിആർഐ ഡയറക്ടർ ഡോ. ഒ എൽ ഷൺമുഖ സുന്ദരം മുഖ്യപ്രഭാഷണം നടത്തും. കയർ ബോർഡ് കലവൂർ റീജയണൽ ഓഫീസർ ഇൻ ചാർജ് കെ ശിവൻ, കയർ ഫെഡ് ചെയർമാൻ ടി കെ ദേവകുമാർ, കയർ കോർപ്പറേഷൻ ആൻഡ് ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ജി വേണുഗോപാൽ, ആലപ്പുഴ കെസിഡബ്ല്യൂഡബ്ല്യൂഎഫ്ബി ചെയർമാൻ കെ കെ ഗണേഷൻ, കെ എസ് സി എം എം കമ്പനി ലിമിറ്റഡ് ചെയർമാൻ എം എച്ച് റഷീദ്, എഫ്ഐസിഇഎ ചെയർമാൻ റോബി ഫ്രാൻസിസ്, കലവൂർ റീജയണൽ ഓഫീസ് എക്സ്റ്റൻഷൻ സർവീസ് ഓഫീസർ പി എൻ സാബു, വിവിധ സംഘടന ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.