സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളുടെ പാനല്‍ രൂപവല്‍ക്കരിക്കുന്നു;അംഗീകൃത ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 29 നകം കൊല്ലം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം

കൊല്ലം : ആര്‍ എഫ് സി റ്റി എല്‍ എ ആര്‍ ആര്‍ ആക്ട് 2013 വകുപ്പ് 4(1) പ്രകാരം ഭൂമിയേറ്റെടുക്കലിന്റെ പ്രാരംഭ നടപടിയായ സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിന് ജില്ലാതല സോഷ്യല്‍ ഇമ്പാക്ട് അസസ്‌മെന്റ് ഏജന്‍സികളുടെ പ്രത്യേക പാനല്‍ രൂപവത്ക്കരിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയ രേഖകള്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 29 നകം കൊല്ലം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. കവറിന് പുറത്ത് ഭൂമി ഏറ്റെടുക്കല്‍-സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.