മലപ്പുറം ജില്ലയിൽ വേനൽമഴയ്ക്ക് ശേഷം ഡെങ്കിപ്പനി വർദ്ധിക്കുന്നു
ഈ വർഷം ജനുവരി മുതൽ ഇതുവരെ ജില്ലയിൽ 651 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്
മലപ്പുറം: ജില്ലയിൽ വേനൽമഴയ്ക്ക് ശേഷം ഡെങ്കിപ്പനി വർദ്ധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകൾ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ ഇനിയും കൂടുമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വർഷം ജനുവരി മുതൽ ഇതുവരെ ജില്ലയിൽ 651 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സംശയാസ്പദമായ 607 കേസുകളും റിപ്പോർട്ട് ചെയ്തു. ഒരു മരണവുമുണ്ടായി. ചുങ്കത്തറ,ഊർങ്ങാട്ടിരി, പോത്തുകല്ല്, കാവനൂർ, അരീക്കോട്, ചാലിയാർ, തൃക്കലങ്ങോട്, ഓടക്കയം പഞ്ചായത്തുകളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എലിപ്പനി, വയറിളക്ക രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്.