ഇന്ത്യൻ‌ പ്രീമിയർ ലീ​ഗിൽ രാജസ്ഥാനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ

രണ്ടാം ക്വാളിഫയറിൽ 36 റൺസിനാണ് ഹൈദരാബാദിന്റെ വിജയം

ഇന്ത്യൻ‌ പ്രീമിയർ ലീ​ഗിൽ രാജസ്ഥാനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ
sunrisers-hyderabad-defeated-rajasthan-in-the-final

ഇന്ത്യൻ‌ പ്രീമിയർ ലീ​ഗിൽ രാജസ്ഥാനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ. രണ്ടാം ക്വാളിഫയറിൽ 36 റൺസിനാണ് ഹൈദരാബാദിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. വിജയത്തോടെ സൺറൈസേഴ്സ് ഐപിഎല്ലിൻറെ ഫൈനലിൽ കടന്നു.ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദിനായി ഇംപാക്ട് പ്ലെയറുടെ റോളിൽ അവതരിച്ച ഷഹബാസ് അഹ്‌മദും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് രാജസ്ഥാന്‍റെ നട്ടെല്ലൊടിച്ചത്. ഇതോടെ ഈ സീസണിൽ നിന്ന് രാജസ്ഥാൻ പുറത്തായി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഹൈദരാബാദ് കൊൽക്കത്തയെ നേരിടും.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.