സംസ്ഥാന സീനിയർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം
സംസ്ഥാന സന്തോഷ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം
പാലാ : ഗ്രീൻഫീൽഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംസ്ഥാന സീനിയർ അന്തർജില്ല സീനിയർ ചാമ്പ്യൻഷിപ്പ് 2024 സ്റ്റീഫൻ ജോസഫ് (ഡയറക്ടർ ബ്രില്ലിയന്റ് സ്റ്റഡി സെന്റർ,) ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ അദ്ധ്യക്ഷനായിരുന്നു. ഡി.എഫ്.എ. ജില്ലാ പ്രസിഡന്റ് അറയ്ക്കൽ കമറുദ്ദീൻ, കായിക സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ കൗൺസിലർമാരായ, വി.സി പ്രിൻസ്, ബിജി ജോജോ, ബിജു തോമസ്, വിനോജ് കെ.ജോർജ്, ജിബിൻ ബേബി, അച്ചു, മനോജ് സി. ജോർജ്, കെ.റ്റി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടന മത്സരത്തിൽ കോഴിക്കോടും, എറണാകുളവും ഏറ്റുമുട്ടി. ഈ ടൂർണമെന്റിൽ നിന്നാണ് സംസ്ഥാന സന്തോഷ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കുന്നത്.