ഐ.എച്ച്.ആർ.ഡി പരീക്ഷാ രജിസ്ട്രേഷൻ

പരീക്ഷാ ടൈം ടേബിൾ മെയ്  മൂന്നാം വാരം പ്രസിദ്ധീകരിക്കും.

Apr 8, 2025
ഐ.എച്ച്.ആർ.ഡി പരീക്ഷാ രജിസ്ട്രേഷൻ
registration

തിരുവനന്തപുരം :  ഐ.എച്ച്.ആർ.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് & സെക്യൂരിറ്റി (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്  എന്നീ കോഴ്‌സുകളുടെ റഗുലർ/ സപ്ലിമെന്ററി പരീക്ഷകൾ (2018 (ലൈബ്രറി സയൻസ് സപ്ലിമെന്ററി), 2020, 2024 സ്‌കീം) ജൂൺ മാസത്തിൽ നടത്തും. വിദ്യാർഥികൾക്ക്, പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളിൽ ഏപ്രിൽ 21 വരെ ഫൈൻ കൂടാതെയും 28 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈം ടേബിൾ മെയ്  മൂന്നാം വാരം പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: www.ihrd.ac.in .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.