സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. പവൻ വില വീണ്ടും 64,000 കടന്നു
റിക്കാര്‍ഡ് ലക്ഷ്യമായി സ്വര്‍ണക്കുതിപ്പ്; ഒറ്റയടിക്ക് കൂടിയത് 520 രൂപ, വീണ്ടും 64,000 കടന്നു
 
                                    ശനിയാഴ്ചത്തെ വൻവീഴ്ചയ്ക്കും വിശ്രമത്തിനും ശേഷം തിങ്കളാഴ്ച കുതിച്ചുയർന്ന സ്വർണവില പവന് 400 രൂപ കൂടിയിരുന്നു. പിന്നാലെ ചൊവ്വാഴ്ച 240 രൂപയും കൂടി. ഇതോടെ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 2,640 രൂപയും ഗ്രാമിന് 330 രൂപയുമാണ് ഉയർന്നത്. എട്ടു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻ വീണ്ടും 64,000 രൂപ കടന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            