സം​സ്ഥാ​ന​ത്ത് 79.70 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ര​ത്ത​ൻ യു ​ഖേ​ൽ​ക്ക​ർ

May 3, 2026
സം​സ്ഥാ​ന​ത്ത് 79.70 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ര​ത്ത​ൻ യു ​ഖേ​ൽ​ക്ക​ർ
election commission

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് 79.70 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ. 20,028 സ​ർ​വീ​സ് വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ഇ​ന്ന്‌ കൂ​ടി സ​ർ​വീ​സ് വോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി. പെ​രു​മാ​റ്റ​ച​ട്ടം മേ​യ് ആ​റ് വ​രെ ബാ​ധ​ക​മാ​ണെ​ന്നും തെ​റ്റാ​യ ഫ​ലം ന​ൽ​കി​യാ​ൽ നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ര​ത്ത​ൻ യു ​ഖേ​ൽ​ക്ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നാ​ളെ പോ​സ്റ്റ​ൽ ബാ​ല​റ്റ് വോ​ട്ടു​ക​ൾ ആ​യി​രി​ക്കും ആ​ദ്യം എ​ണ്ണു​ന്ന​ത്. വോ​ട്ട് എ​ണ്ണ​ലി​നാ​യി 15,465 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. സു​ര​ക്ഷ​ക്ക് 32,301 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക്യു ​ആ​ർ കോ​ഡ് ഉ​ള്ള തി​രി​ച്ച​റി​യ​ൽ കാ‍​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ചു​മ​ത​ല. പെ​രു​മാ​റ്റ​ച​ട്ടം മെ​യ് 6 വ​രെ ബാ​ധ​ക​മാ​യി​രി​ക്കും. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ങ്കി​ൽ വി​ജ​യാ​ഘോ​ഷം ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് വി​ല​ക്കാം.

തെ​റ്റാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​ൽ​കി​യാ​ൽ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും തി​ര​ക്ക് കൂ​ട്ട​രു​ത് എ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി. ഇ​വി​എം എ​ട്ട​ര​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും എ​ണ്ണി തു​ട​ങ്ങു​ക. എ​ല്ലാ സം​ശ​യ​ങ്ങ​ളും തീ​ർ​ത്ത ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും എ​ണ്ണ​ൽ പൂ​ർ​ത്തി​യാ​ക്കു​ക. സ്ട്രോ​ങ്ങ്‌ റൂം ​തു​റ​ക്കു​ന്ന​ത് ചി​ത്രീ​ക​രി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​നു​മ​തി ഇ​ല്ല. ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ വൈ​കി​ട്ട് 5 മ​ണി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.