ഭിന്നശേഷിക്കാർക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം
സീനിയോറിറ്റി പുനഃസ്ഥാപിച്ച് മുടങ്ങിപ്പോയ രജിസ്‌ട്രേഷൻ പുതുക്കാൻ
കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാർക്ക് സീനിയോറിറ്റി പുനഃസ്ഥാപിച്ച് മുടങ്ങിപ്പോയ രജിസ്‌ട്രേഷൻ പുതുക്കാൻ മാർച്ച് 18 വരെ അവസരം. ഉദ്യോഗാർഥികൾ നേരിട്ടോ ദൂതൻ മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ കാർഡ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2304608.