ദേശീയ ഉപഭോക്തൃദിനാചരണം നടന്നു
കോട്ടയം ജില്ലാതല ദേശീയ ഉപഭോക്തൃദിനാചരണം
കോട്ടയം: ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പും ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മീഷനും ചേർന്ന് കളക്ട്രേറ്റിൽ ജില്ലാതല ദേശീയ ഉപഭോക്തൃദിനാചരണം സംഘടിപ്പിച്ചു. വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല ദേശീയ ഉപഭോക്തൃദിനാചരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാൽ അധ്യക്ഷത വഹിച്ചു.
ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ, മാതൃഭൂമി ബ്യൂറോചീഫ് എസ്.ഡി. സതീശൻ നായർ, ബാർ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് നിസാർ, ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രതിനിധി പി.ഐ. മാണി, ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതല വഹിക്കുന്ന പി.കെ. ഷൈനി, കൺസ്യൂമർ പ്രൊട്ടക്ഷൻ സിറ്റിസൺ റൈറ്റ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി ജയിംസ് കാലാവടക്കൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എം.കെ. തോമസ്‌കുട്ടി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഓസേപ്പച്ചൻ തകിടിയേൽ, കമ്മീഷൻ അസിസ്റ്റന്റ് രജിസ്ട്രാർ പി.ബി. അജി എന്നിവർ പങ്കെടുത്തു. മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജാസ്മിൻ അലക്സ് വെർച്വൽ ഹിയറിംഗും ഉപഭോക്തൃനീതിയിലേക്കുള്ള ഡിജിറ്റൽ പ്രവേശനവും- എ.ഐ. പ്ലാറ്റ്ഫോമുകളിലെ ആശങ്കകളും എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ഫോട്ടോകാപ്ഷൻ
ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പും ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മീഷനും ചേർന്ന് കളക്ട്രേറ്റിൽ സംഘടിപ്പിച്ച ജില്ലാതല ദേശീയ ഉപഭോക്തൃദിനാചരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.