പ​ത്രി​ക സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി, 1269

Mar 23, 2026
പ​ത്രി​ക സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി, 1269
election-commission

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു. ഇ​തു​വ​രെ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്താ​കെ 1269 പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ന്തി​മ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​കു​ന്ന​തോ​ടെ ഇ​തി​ൽ നേ​രി​യ മാ​റ്റ​ത്തിനു സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി

സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച ന​ട​ക്കും. 26-ാം തീ​യ​തി​വ​രെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാം. തു​ട​ർ​ന്ന് അ​ന്തി​മ ചി​ത്രം തെ​ളി​യും. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​മു​ഖ മു​ന്ന​ണി​ക​ൾ​ക്ക് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്തു​ണ്ട്. ഇ​വ​രെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നേ​താ​ക്ക​ൾ.

സം​സ്ഥാ​ന​ത്തെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ചൊ​വ്വാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​ത്ത​വ​ണ 2.72 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി നി​ർ​ണ​യി​ക്കാ​ൻ വി​ധി​യെ​ഴു​തു​ന്ന​ത്. പ​റ​വൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ വി.​ഡി.​സ​തീ​ശ​ൻ, പാ​ല​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് കെ. ​മാ​ണി, ഒ​റ്റ​പ്പാ​ല​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മേ​ജ​ർ ര​വി തു​ട​ങ്ങി​യ​വ​ർ തി​ങ്ക​ളാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.