ലിറ്റിൽ ഫ്ലവറിനു ചരിത്ര വിജയം

കൊല്ലമുള: ഈ വർഷത്തെ സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ ബോർഡ് പരീക്ഷയിൽ ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂൾ & ജൂനിയർ കോളേജിൽ നിന്നും പരീക്ഷയെഴുതിയ എല്ലാ കുട്ടികളും മികച്ച വിജയം നേടി.പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയെഴുതിയ 68 കുട്ടികളിൽ 65 പേർ ഡിസ്‌റ്റിംഗ്ഷനും മറ്റു കുട്ടികൾ ഫസ്റ്റ് ക്ലാസ്സും നേടി വിജയിച്ചു. സയൻസ് വിഭാഗത്തിൽ 9 കുട്ടികളും കൊമേഴ്‌സ് വിഭാഗത്തിൽ 2 കുട്ടികളും എല്ലാ വിഷയങ്ങൾക്കും എ-വൺ ഗ്രേഡ് കരസ്‌ഥമാക്കി. സയൻസ് വിഭാഗത്തിൽ 494 മാർക്കു നേടി ഐറിൻ ട്രീസ മാർട്ടിൻ ഒന്നാം സ്ഥാനവും 487 മാർക്കു നേടി അർച്ചന സുരേഷ് രണ്ടാം സ്‌ഥാനവും 476 മാർക്കോടെ ബെറ്റി ട്രീസ വർഗീസ്, ദിയ സാറാ ജോസഫ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്‌സ് വിഭാഗത്തിൽ 494 മാർക്കു നേടി ദേവിക പ്രകാശ് ഒന്നാം സ്ഥാനവും 492 മാർക്കോടെ എത്സ സേബ ഫിലിപ്പ് രണ്ടാം സ്‌ഥാനവും 482 മാർക്കോടെ ഹന്ന സാറാ ജയിംസ് മൂന്നാം സ്ഥാനവും നേടി. ഐറിൻ ട്രീസ മാർട്ടിൻ കണക്ക്, കെമസ്ട്രി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്കും ദേവിക പ്രകാശ് ഇക്കണോമിക്സിനും എത്സ സേബ ഫിലിപ്പ് ബിസിനസ് സ്‌റ്റഡീസിനും മുഴുവൻ മാർക്കും നേടി.
പത്താം ക്ലാസ്സ് പരീക്ഷയെഴുതിയ 108 കുട്ടികളിൽ 64 പേർക്ക് ഡിസ്റ്റിഗ്ഷനും മറ്റു കുട്ടികൾക്കു ഫസ്റ്റ് ക്ലാസ്സും ൽ
ലഭിച്ചു. 481 മാർക്ക് നേടി ലെന അന്ന ബിനോയി ഒന്നാം സ്ഥാനവും, 475 മാർക്കു വീതം നേടി എഡ്വിൻ ജോഷി, ഹെലൻ അന്ന വർഗീസ് എന്നിവർ രണ്ടാം സ്ഥാനവും, 474മാർക്കു വീതം നേടി ഐശ്വര്യ അനിൽ, ആൻ മാത്യു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐശ്വര്യ അനിൽ, ലെന അന്ന ബിനോയി, ഹെലൻ അന്ന വർഗീസ്, ആൻ മാത്യു, എഡ്വിൻ ജോഷി, എന്നിവർ എല്ലാ വിഷയങ്ങൾക്കും എ-വൺ ഗ്രേഡ് നേടി. ആൻ മാത്യു, ആൻ റോബി, ലെന അന്ന ബിനോയി എന്നിവർ മലയാളത്തിനു മുഴുവൻ മാർക്കു നേടി.
മികച്ച വിജയം കൈവരിച്ച കുട്ടികളെയും പരിശീലനം നൽകിയ അധ്യാപകരേയും സ്‌കൂൾ മാനേജർ റവ. ഫാ. ബിനു കിഴക്കേയിളന്തോട്ടം, സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.സുരേഷ് മാടപ്പാട്ട് , പി.റ്റി.എ. ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.