ക്ലാർക്ക് നിയമനം : അപേക്ഷ ക്ഷണിച്ചു.

Sep 23, 2026
ക്ലാർക്ക്   നിയമനം : അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട ക്ലറിക്കൽ ജോലികൾക്കായി ക്ലാർക്ക് താൽക്കാലിക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ പരമാവധി 179 ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത- പ്ലസ്-ടു/തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യമാണ്. പ്രായം 18 നും 45 നും മദ്ധ്യേ . അപേക്ഷ സ്വീകരിയ്ക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 വൈകീ ട്ട് അഞ്ചിന് . ഫോൺ : 0495-2377786. ഇമെയിൽ: www.egrantz.kerala.gov.in ഫോൺ : 0495-2377786.