കാർലോസ് അൾകാരസ് യുഎസ് ഓപ്പണിൽ നിന്ന് പുറത്ത്

സ്പാനിഷ് സൂപ്പർ താരം കാർലോസ് അൾകാരസ് യുഎസ് ഓപ്പണിൽ നിന്നും പുറത്തായി

Aug 30, 2024
കാർലോസ് അൾകാരസ് യുഎസ് ഓപ്പണിൽ നിന്ന് പുറത്ത്
carlos-alcarez

സ്പാനിഷ് സൂപ്പർ താരം കാർലോസ് അൾകാരസ് യുഎസ് ഓപ്പണിൽ നിന്നും പുറത്തായി. രണ്ടാം റൗണ്ടിൽ ഡച്ച് താരം ബോട്ടിക് വാൻ ഡി സാൻഡ്‌സ്ഷൾപ്പിനോടാണ് താരം പരാജയപ്പെട്ടത്. സ്കോർ: 6-1 ,7-5 , 6-4 .ഇന്ന് വിജയം ഒപ്പമുണ്ടായിരുന്നെങ്കിൽ ഒരേ സീസണിൽ വിംബിൾ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യുഎസ് എന്നിവ നേടുന്ന മൂന്നാമത്തെ പുരുഷ താരമായി അദ്ദേഹത്തിന് മാറാമായിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല.

മത്സരത്തിന്റെ ആദ്യം മുതൽ തന്നെ ഡച്ച് താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബോട്ടിക് 6-1ന് ആദ്യ സെറ്റ് സ്വന്തമാക്കി. പിന്നാലെ 7-5ന് രണ്ടാം സീറ്റും താരം നേടി.ഇതോടെ ശക്തമായി പ്രതികരിച്ച അൾകാരസ്  സെറ്റില്‍ 2-0ന്‍റെ ലീഡ് ആദ്യം സ്വന്തമാക്കി. എന്നാൽ ബോട്ടിക്ക് 3-3ന് ഒപ്പമെത്തി. ഇതോടെ അൾകാരസിന് കാര്യങ്ങൾ കൂടുതൽ സങ്കീർണമായി മാറുകയായിരുന്നു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.