ജപ്പാനിൽ കനത്ത നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്: നാല് മരണം
ജപ്പാനിൽ ആഞ്ഞടിച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്
ജപ്പാൻ : ജപ്പാനിൽ കനത്ത നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്. കാറ്റ് കരതൊട്ടതോടെ രാജ്യമെങ്ങും കനത്ത മഴയാണ്. കാറ്റിലും മഴക്കെടുതിയിലും ഇതുവരെ നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഡസനിലധികം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഒരാളെ കാണാതായിട്ടുമുണ്ട്.കാലാവസ്ഥ മോശമായതോടെ രാജ്യത്ത് വിമാന, ബുള്ളറ്റ് സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു. ഈ വർഷത്തിലെ പത്താമത്തെ ചുഴലിക്കാറ്റായ ഷാൻഷാൻ കര തൊട്ടതോടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. ഇത് ബിസിനസുകളെയും ഗതാഗത സേവനങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ ജപ്പാൻ എയർലൈൻസും ഓൾ നിപ്പോൺ എയർവേസും ഷെഡ്യൂൾ ചെയ്തിരുന്ന 1,127 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.