കൊല്ലത്ത് വീട്ടമ്മയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍
ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്കി വീട്ടമ്മയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍
കൊല്ലം : ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്കി വീട്ടമ്മയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവതി പിടിയില്‍. ചവറ, മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനില്‍ സരിത(39)യെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
സരിതയുടെ പേരില്‍ മത്സ്യബന്ധന ബോട്ട് ഉണ്ടെന്നും അതില്‍ പങ്കാളിയാക്കാമെന്നും വാഗ്ദാനം നല്കി പലപ്പോഴായി 34,70,000 രൂപയാണ് തട്ടിയെടുത്തത്. ചവറ മേനാമ്പള്ളി സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവിനെയുമാണ് ഇവര്‍ കബളിപ്പിച്ച് പണം തട്ടിയത്.പോലീസിന്റെ അന്വേഷണത്തില്‍ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്നും ഒട്ടേറെ ആളുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുള്ളതായും കണ്ടെത്തി. കരുനാഗപ്പള്ളി എ.സി.പി. വി.എസ്.പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.