അനിയത്തിയുടെ വിവാഹം കൂടി മടങ്ങിയെത്തിയ സ്വിണ്ടനിലെ മലയാളി ചെറുപ്പക്കാരന് ആകസ്മിക മരണം
സംസ്കാരം പിന്നീട് .
ഇരിങ്ങാലക്കുട :എടക്കുളം ഊക്കൻ കൊച്ചാപ്പു വിൻസെന്റിന്റെ മകൻ അരുൺ വിൻസെന്റ് (38 ) യൂ കെ യിൽ നിര്യാതനായി .യൂ കെ യിലെ സ്വിണ്ടനില്‍ ഇന്ന് പുലർച്ചെ 3 15 നാണ് മരണം സംഭവിച്ചത് .ലിയാ അരുണ്‍ ആണ് ഭാര്യ. രണ്ടു മക്കളുണ്ട്. ടൗണ്‍ സെന്ററിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്.കുറച്ചു കാലമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു അരുണ്‍ വിന്‍സെന്റ്. നാട്ടില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അരുണ്‍ ദിവസങ്ങള്‍ക്കു മുമ്പാണ് അനിയത്തിയുടെ വിവാഹം കൂടി യുകെയിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയും ആയിരുന്നു. സംസ്കാരം പിന്നീട് .
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.
അക്ഷയ ന്യൂസ് കേരളയുടെ ആപ്പ് ഡൌൺലോഡ് ചെയ്യുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയുക
https://play.google.com/store/apps/details?id=com.akshayanewskerala.app