പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷി വ്യക്തികൾക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും വിവാഹത്തിന് ധനസഹായം നൽകുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
 
                                    സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി വ്യക്തികൾക്കും (സ്ത്രീകൾക്കും പുരുഷന്മാർക്കും) ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും വിവാഹത്തിന് ധനസഹായം നൽകുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 30,000 രൂപ ഒറ്റത്തവണ നൽകുന്ന ധനസഹായം പദ്ധതിയിലേക്ക് വിവാഹം/ നിക്കാഹ് കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. suneethi.sjd.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            