കോഴിക്കോട് പത്ത് വയസ്സുകാരൻ വീടിനടുത്ത കുളത്തിൽ മുങ്ങിമരിച്ചു
ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് (10) ആണ് മരിച്ചത്
![കോഴിക്കോട് പത്ത് വയസ്സുകാരൻ വീടിനടുത്ത കുളത്തിൽ മുങ്ങിമരിച്ചു](https://akshayanewskerala.in/uploads/images/202405/image_870x_6656b773d30b2.jpg)
കോഴിക്കോട് : ഓമശ്ശേരിയിൽ പത്ത് വയസ്സുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് (10) ആണ് മരിച്ചത്. വീടിനടുത്ത കുളത്തിൽ മീൻ പിടിക്കാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് സംശയം. ഇന്നലെ വൈകിട്ടോടെ പുറത്തുപോയ വിദ്യാർത്ഥിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ട് ആറുമണിയോടെയാണ് കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)