ജൈവവൈവിദ്ധ്യ പഠനോത്സവവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു
ജൈവവൈവിദ്ധ്യത്തെ കുറിച്ചും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വിദ്യാർത്ഥികൾക്ക് അറിവ് പകരുകയാണ് ലക്ഷ്യം.
തൃശൂർ: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വിദ്യാകിരണം മിഷനും വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ജൈവവൈവിദ്ധ്യ പഠനോത്സവവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. 569 വിദ്യാർത്ഥികൾ പങ്കെടുത്തു. ജൈവവൈവിദ്ധ്യത്തെ കുറിച്ചും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വിദ്യാർത്ഥികൾക്ക് അറിവ് പകരുകയാണ് ലക്ഷ്യം. ബ്ലോക്ക്, കോർപ്പറേഷൻ തലത്തിൽ വിജയിച്ച നാല് പേരെ വീതം 10ന് നടക്കുന്ന ജില്ലാതല ക്വിസ് മത്സരത്തിന് തെരഞ്ഞെടുത്തു. എല്ലാ വിദ്യാർത്ഥികൾക്കും ജില്ലാതലത്തിൽ വിജയിക്കുന്ന നാല് പേർക്ക് 20 മുതൽ മൂന്ന് ദിവസം അടിമാലിയിൽ നടക്കുന്ന ജൈവവൈവിദ്ധ്യ പഠനോത്സവ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാം.