ഷൂട്ടിംഗിനിടെ അപകടം; നടൻ ജോജു ജോർജിന് പരിക്ക്
FILMSTAR
ചെന്നൈ: ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
ജോജുവിന്റെ കാൽ പാദത്തിന്റെ എല്ലിന് പൊട്ടലുണ്ടായി. ഹെലികോപ്റ്ററിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജോജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
What's Your Reaction?