ആശ്വാസകിരണം പദ്ധതി തുടർ ധനസഹായം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിവരുന്ന *ആശ്വാസകിരണം* പദ്ധതിയുടെ നിലവിൽ ധനസഹായം ലഭിച്ചുവരുന്ന ഗുണഭോക്താക്കൾക്ക് തുടർധനസഹായം ലഭിക്കുന്നതിനായി ഗുണഭോക്താക്കള്‍ (പരിചാരകർ) സാമൂഹ്യ സുരക്ഷാമിഷൻറെ വെബ്സൈറ്റില്‍ (www.socialsecuritymission.gov.in ) നല്‍കിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള (ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉള്‍പ്പെടുത്തിയ) ലൈഫ് സര്‍ട്ടിഫിക്കറ്റ് നേരിട്ടോ, എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിലേക്ക് സാധാരണ പോസ്റ്റായോ 15.07.2025 നകം ലഭ്യമാക്കേണ്ടതാണ്. 15.07.2025 നകം പ്രസ്തുത രേഖകൾ സമർപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ആനുകൂല്യം തുടർന്ന് ലഭിക്കുകയില്ല എന്ന വിവരം അറിയിക്കുന്നു. 2025 മാര്‍ച്ച് 31 ന് ശേഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2341200 എന്ന ഓഫീസ് നമ്പരിലോ, 1800-120-1001 എന്ന ടോൾഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.