തൃശൂരില്‍ 14 വയസുകാരന് മുങ്ങിമരിച്ചു
എടപ്പാള്‍ പുരുഷോത്തമന്-അബിത ദമ്പതികളുടെ മകന് അക്ഷയ് ആണ് മരിച്ചത്.
തൃശൂര്‍: വെള്ളറക്കാട് മണ്ണെടുത്ത കുഴിയില്‍ കുളിക്കാനിറങ്ങിയ 14 വയസുകാരന് മുങ്ങിമരിച്ചു. എടപ്പാള്‍ പുരുഷോത്തമന്-അബിത ദമ്പതികളുടെ മകന് അക്ഷയ് ആണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കക്കാട്ടുപാറയിലെ മണ്ണെടുത്ത കുഴിയില്‍ കുളിക്കാനെത്തിയതാണ് ഇവര്‍. ഒപ്പമുണ്ടായിരുന്ന രണ്ട് പേര് മുങ്ങിത്താഴ്ന്നതോടെ ഇവരെ രക്ഷിക്കാന്‍ അക്ഷയ് വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു.ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മറ്റ് രണ്ട് കുട്ടികളെ രക്ഷപെടുത്തിയത്. പിന്നീട് ഫയര്‍ ഫോഴ്സ് എത്തിയാണ് അക്ഷയുടെ മൃതദേഹം പുറത്തെടുത്തത്.