കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണക്കാൻ ശ്രമം തുടങ്ങി

കോട്ടയം : മുട്ടുചിറയിൽ ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറിയിൽ നിന്നും തീ ഉയർന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണക്കാൻ ശ്രമം തുടങ്ങി. തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. ഏറ്റുമാനൂർ എറണാകുളം പാതയിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തി.