അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വീഡിയോ എഡിറ്റിങ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകളിൽ അഡ്മിഷനായി അപേക്ഷ ക്ഷണിച്ചു. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ്, മീഡിയ പ്രൊഡക്ഷൻ, ഫിലിം-ടെലിവിഷൻ പ്രൊഡക്ഷൻ, ഗ്രാഫിക്/ അനിമേഷൻ, സോഷ്യൽ മീഡിയ കണ്ടെന്റ് ക്രിയേഷൻ & പ്രൊഡക്ഷൻ തുടങ്ങി ദൃശ്യ മാധ്യമ രംഗത്ത് ഒട്ടനവധി ജോലി സാധ്യതകളുള്ള ഈ കോഴ്സുകളിലേക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം. താത്പര്യമുള്ളവർ കമ്മ്യൂണിക്കേഷൻ കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ: 8547720167, 9961491540.


