ബിരുദ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം റോജി .എം.ജോൺ നിർവ്വഹിക്കും
ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ബിരുദ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയുടെ “ഫസ്റ്റ് ചാപ്റ്റർ “ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ സംവദിക്കും. ജൂലൈ 1ന് സംസ്ഥാനതല ഉദ്ഘാടനം വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോൺ നിർവ്വഹിക്കും. ഗതാഗത മന്ത്രി സി.പി ജോൺ അദ്ധ്യക്ഷത വഹിക്കും.തുടർന്നായിരിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായുള്ള വിദ്യാർത്ഥി സംവാദം നടക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കു പുതുതായി പ്രവേശിക്കുന്ന വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും അക്കാദമിക് ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനതല പ്രവേശനോത്സവം ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമെല്ലാം ഇതിന്റെ ഭാഗമായി പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാഭ്യാസത്തിനൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും നവീന ചിന്തയും വളർത്തിയെടുക്കാൻ പ്രചോദനമാകുന്ന തുടക്കമായിരിക്കും ഈ വർഷത്തെ “ ഫസ്റ്റ് ചാപ്റ്റർ “ പ്രവേശനോത്സവമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


