നിയമനം
പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍, പകല്‍വീട് കെയര്‍ ടേക്കര്‍ തസ്തികകളില്‍ ദിവസവേതന/കരാര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 20ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത: കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ -എം.എസ്.ഡബ്ല്യൂ/വുമണ്‍ സ്റ്റഡീസ്/ ജെന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യോളജി/സൈക്കോളജി. പകല്‍വീട് കെയര്‍ ടേക്കര്‍: പ്ലസ് ടു/പ്രീഡിഗ്രി. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷ ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2431880.
അധ്യാപക നിയമനം
വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ കമ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, യോഗ, ഹോട്ടല്‍ മാനേജ്‌മെന്റ്, അക്കൗണ്ടന്‍സി വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കും. കമ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, അക്കൗണ്ടന്‍സി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, രണ്ടു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവയുള്ളവര്‍ക്കും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് യോഗ, ഹോട്ടല്‍ മാനേജ്മെന്റ് വിഷയങ്ങളിലും അപേക്ഷിക്കാം. രേഖകള്‍ സഹിതം ജൂണ്‍ 23ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0495 2385861. ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ് (ജൂനിയര്‍) അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 29ന് രാവിലെ 11ന് നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തും. തസ്തിക, അഭിമുഖ തീയതി, സമയം ക്രമത്തില്‍: ലാബ് ടെക്‌നീഷ്യന്‍ -ജൂണ്‍ 18, രാവിലെ 10.30. ഡോക്ടര്‍ -ജൂണ്‍ 19, രാവിലെ 10.30. ഫാര്‍മസിസ്റ്റ് -ജൂണ്‍ 19, രാവിലെ 11.30. സ്്റ്റാഫ് നഴ്‌സ് -ജൂണ്‍ 22, രാവിലെ 10.30. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായവും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണം.


