അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി /ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റ് ലഭിക്കും. അവസാന തീയതി: ജൂണ്‍ 20. ഫോണ്‍: 8547005083, 9447488348. (പി.ആര്‍.കെ നമ്പര്‍ 1106/2026)
ഡി.എല്‍.എഡ് കോഴ്സ് പ്രവേശനം
സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ടി.ടി.ഐകളിലെ ഡി.എല്‍.എഡ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. https://kbpe.kerala.gov.in/deled2026 മുഖേന ജൂണ്‍ 15 വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് https://ddeklmblogspot.com. (പി.ആര്‍.കെ നമ്പര്‍ 1107/2026)
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്
ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്‍ഡ്യ ലിമിറ്റഡില്‍ പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: പ്ലസ്ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: എസ്.എസ്.എല്‍.സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314. (പി.ആര്‍.കെ നമ്പര്‍ 1108/2026)


