ക്വട്ടേഷന്‍ ക്ഷണിച്ചു

Mar 22, 2026
ക്വട്ടേഷന്‍ ക്ഷണിച്ചു

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലേയും സ്‌ട്രോംഗ് റൂം, കൗണ്ടിംഗ് സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിന് പന്തല്‍, ഹാളുകളിലെ പാര്‍ട്ടിഷന്‍ വര്‍ക്ക്, ബാരിക്കേഡ്, ഫര്‍ണിച്ചര്‍, കാര്‍പ്പെറ്റ്, കര്‍ട്ടന്‍ എന്നിവ സജ്ജീകരിക്കുന്നതിന് കരാറുകാരില്‍ നിന്നും സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ഇതോടൊപ്പം ലൈറ്റ്, ഫാന്‍, എക്സ്റ്റന്‍ഷന്‍ കോര്‍ഡുകള്‍, കൂളര്‍, ജനറേറ്റര്‍ തുടങ്ങിയ ക്രമീകരണങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കണം. ക്വട്ടേഷന്‍ സ്ഥിരപ്പെടുത്തിയ ശേഷം കരാറുകാരന്‍ ഏപ്രില്‍ 4-ാം തീയതിക്കുള്ളില്‍ സ്‌ട്രോംഗ് റൂമുകള്‍ സജ്ജീകരിക്കുകയും ഏപ്രില്‍ 24ന് മുമ്പ് തന്നെ കൗണ്ടിംഗ് സെന്ററുകളും അനുബന്ധവര്‍ക്കുകളും പൂര്‍ത്തീകരിക്കുകയും വേണം. മെയ് 5ന് ശേഷം സൈറ്റില്‍ ലഭ്യമാക്കിയ മുഴുവന്‍ സാധനങ്ങളും പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവാദിത്തം കരാറുകാരനായിരിക്കും. ജില്ലാ കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ മാര്‍ച്ച് 26ന് വൈകുന്നേരം 3 വരെ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. അന്നേദിവസം വൈകീട്ട് 5ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. നിബന്ധനകള്‍ പൂര്‍ണ്ണമായി പാലിക്കാത്തതോ സമയപരിധി കഴിഞ്ഞതോ ആയ ക്വട്ടേഷനുകള്‍ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2731122. ഇമെയിൽ: [email protected]